റിയാദ്: സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറച്ച് തൊഴിലിടങ്ങളിലും സാമൂഹിക രംഗത്തും വിജയം കൈവരിക്കാന്‍ മാനോ വികാരം നിയന്ത്രിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മൈന്റ് സെറ്റ് കോച്ചും കണ്‍സള്‍ട്ടന്റും ഇഎഫ്ടി ട്രൈയ്‌നറുമായ ടികെ കരിം. ഇമോഷണല്‍ ഫ്രീഡം ടെക്‌നിക് (ഇഎഫ്ടി) ഉപയോഗിച്ച് മനസ്സിനെ തളര്‍ത്തുന്ന ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും. മനുഷ്യന്‍ ചിന്തിക്കുന്നതിനനുസരിച്ച് എനര്‍ജി ഉത്പ്പാദിപ്പിക്കും. എല്ലാത്തിനും കാരണം മനുഷ്യന്റെ ചിന്തയാണ്. ചിന്തയില്‍ വ്യക്തതയും ശുദ്ധീകരണവും നടത്താന്‍ ഇഎഫ്ടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഎഫ്ടി പരിശീലനത്തിന്റെ ഭാഗമായി ‘പ്രയാസങ്ങളില്ലാത്ത പ്രവാസം’ എന്ന പ്രമേയത്തില്‍ ഒക്‌ടോബര്‍ 3 വ്യാഴം വൈകീട്ട് 8ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ സൗജന്യ ശില്പശാല നടക്കും.
ഓരോ മനുഷ്യന്റെ ഉളളിലും ഒരു വികാരം ഉണ്ട്. അസുഖത്തിന് പിന്നിലും സ്വഭാവത്തിന് പിന്നിലും ശീലങ്ങള്‍ക്ക് പിന്നിലും ഇത്തരം വികാരങ്ങള്‍ കാണാം. ഇതിനെ നിയന്ത്രിച്ച് നല്ല ചിന്തയിലൂടെ മികച്ച മാനസികാരോഗ്യം കൈവരിച്ച് ജീവിത വിജയം നേടാന്‍ കഴിയും. ഇതുസംബന്ധിച്ച പ്രാഥമിക അവബോധം പ്രവാസികളില്‍ സൃഷ്ടിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്നും ടികെ കരിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അബ്ദുല്‍ അസീസ് കടലുണ്ടി, ബഷീര്‍ മുസ്‌ലിയാരകത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.