റിയാദ്: യുഎന്‍ ഓഡിസി അംഗീകാരമുള്ള സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി ‘റിസ ദശലക്ഷം സന്ദേശം’ കാമ്പയിന്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിച്ചു. ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പ് തടയുക എന്ന ലക്ഷ്യത്തോടെ റിസ ഒരു പതിറ്റാണ്ടിലേറെയായി നടത്തി വരുന്ന കാമ്പയിന്‍ നെഹ്‌റു ജയന്തി ശിശുദിനം (നവംബര്‍ 14) വരെ തുടരും.
ലഹരിവിരുദ്ധ ഫ്‌ളയറുകളും ലീഫ്‌ലെറ്റുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖ വ്യക്തികളുടേതു ഉള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകള്‍, ക്യാരിബാഗുകള്‍ തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കും.
മയക്കുമരുന്നുകള്‍, മദ്യപാനം, പുകവലി ഉള്‍പ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നേരിട്ടും, സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചു പ്രചാരണ പരിപാടികള്‍ നടത്തും.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍, സാമൂഹിക കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വേദികളില്‍ പോസ്റ്റര്‍ പ്രദര്‍ശനം, ഡോക്യൂമെന്ററി ഷോ, ലഘുലേഖാ വിതരണം, ഇന്ററാക്ടിവ് സെഷനുകള്‍ എന്നിവ നടത്തും. റിസയുടെ ‘സൗജന്യ പരിശീലക പരിശീലന പരിപാടി (റിസ ടോട്ട് ) കൂടുതല്‍ വ്യാപിപ്പിക്കും. കാമ്പയിനുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള സംഘടനകളും വ്യക്തികളും 00966505798298 (ഡോ.അബ്ദുല്‍ അസീസ്, സൗദിഅറേബിയ), 00919656234007 (നിസാര്‍ കല്ലറ, ഇന്ത്യ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.