റിയാദ്: വയനാട് ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ നഷ്ടമായ ഗ്രാമങ്ങളെ പുനഃര്‍ നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പുനഃരധിവാസ പദ്ധതിക്ക് കേളി ഉമ്മുല്‍ഹമാം ഏരിയയുടെ കൈതാങ്ങ്. കേളി കലാസാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക് ബിരിയാണി ചലഞ്ച് നടത്തി ധന സമാഹരിക്കും.
ഏരിയാ പരിധി കേന്ദ്രീകരിച്ചു ഒക്ടോബര്‍ 4ന് ചലഞ്ച് നടക്കുമെന്ന്
സംഘാടകര്‍ അറിയിച്ചു.
കേളിയുടെ വിവിധ ഏരിയകള്‍ മുഖേനെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വേറിട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്ലാ വ്യക്തിഗത ആഘോഷങ്ങളും ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമാക്കി ഭൂരിഭാഗം പ്രവര്‍ത്തകരും മാറ്റി. കുട്ടികള്‍ സമ്പാദ്യ കുടുക്കകളും, സ്വര്‍ണ്ണ കമ്മലുകളും ഫണ്ടിലേക്ക് കൈമാറി.
കേളി ഉമ്മുല്‍ ഹമാം ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയല്‍, ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ധീഖ്, പ്രസിഡന്റ് ബിജു ഗോപി, ട്രഷറര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബിരിയാണിക്കായുള്ള ബുക്കിങ്ങിന് 0506886997 (അബ്ദുല്‍ കരീം), 0546480445 (അബ്ദുല്‍ കലാം) 0507079117 (ജയരാജ് എം.പി) എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.