Sauditimesonline

visa-1
രാജ്യത്തിനു പുറത്തുളളവരുടെ റീ എന്‍ട്രി പുതുക്കാന്‍ ഇരട്ടി ഫീസ്

സിറ്റി ഫ്‌ളവര്‍ ‘ഫോര്‍ മെഗാ ഡേയ്‌സ്’ തുടങ്ങി; എല്ലാ സ്‌റ്റോറുകളിലും വന്‍ തിരക്ക്

റിയാദ്: സൗദിയിലെ പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഫോര്‍ മെഗാ ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം. റിയാദ്, ജുബൈല്‍, സകാക്ക, ദമാം, ഹൈല്‍, നജറാന്‍ ഉള്‍പ്പെടെ എല്ലായിടത്തും മെഗാ ഓഫര്‍ വിളംബരം പ്രഖ്യാപിച്ച് കേക്ക് മുറിച്ച് ഉദ്ഘാടനം നടന്നു. റിയാദ് ബത്ഹ ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ ഡോ. റായിദ് അല്‍ ഷെഹാബ് മുഖ്യാതിഥിയായിരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിലെ സിറ്റി ഫ്‌ളവര്‍ ഔട്ട്‌ലെറ്റുകളില്‍ നടന്ന ആഘോഷങ്ങളില്‍ പൗരപ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ തുറകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഒക്ടോബര്‍ അഞ്ചുവരെ നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ്. യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന ഏറ്റവുംവലിയ അവസരമാണിത്. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സിറ്റി ഫഌവര്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഫോര്‍ മെഗാ ഡേയ്‌സ് ഓഫര്‍. ലിമിറ്റെഡ് സ്‌റ്റോക്ക് സാധനങ്ങള്‍ തീരുന്നതിനു മുമ്പ് അടുത്തുള്ള സിറ്റി ഫ്‌ളവര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവസരം പ്രയോചനപെടുത്താം.

സിറ്റി ഫ്‌ളവര്‍ എല്ലാ വര്‍ഷവും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിവരാറുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും 4 മെഗാ ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെ ടുക്കാനുളള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക.

ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണ്. മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ സിറ്റി ഫഌവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്.സിറ്റി ഫഌവറിന്റെ മുഴുവന്‍ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top