റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പ്രതിഷേധ സംഗമം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
സംഘ്പരിവാര്‍ പ്രചാരണത്തിന് പിആര്‍ ജോലി ചെയ്യുന്ന കെയ്‌സണ്‍ കമ്പനിയുടെ സഹായത്തോടെ ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കി ആര്‍എസ്എസിന് വേണ്ടി അവാസ്തവമായ കാര്യങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞ പിണറായി വിജയന്‍ കേരളീയ സമൂഹത്തിനാകമാനം നാണക്കേടാണ്. സര്‍ക്കാറിനെതിരെ നിരന്തരം പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തി ഭരണപക്ഷ എംഎല്‍എ പറഞ്ഞ വിഷയങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പ്രദേശത്തെയും അവിടുത്തെ ജനതയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുവാനുള്ള നീക്കം അപകടകരമാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് പകരം ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പിന്തുണക്കുകയും ചെയ്യുന്ന നടപടി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. മലപ്പുറം എക്കാലത്തും സൗഹാര്‍ദ്ദവും മാനവികതയും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പ്രദേശമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത ഏതെങ്കിലും കാര്യം ഹിന്ദു പത്രം നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും പ്രതിഷേധ സംഗമത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.
റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ശരീഫ് അരീക്കോട്, മജീദ് മണ്ണാര്‍മല, മൊയ്തീന്‍ കുട്ടി പൊന്മള, ശിഹാബ് തങ്ങള്‍ കുറുവ, യൂനുസ് നാണത്ത്, ഷക്കീല്‍ തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.