Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

കുവൈത്തില്‍ മലയാളി നഴ്‌സ് ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് ദമ്പതികളുടെ മരണത്തില്‍ ഞെട്ടി കുവൈത്തിലെ പ്രവാസി സമൂഹം. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് കുത്തേറ്റ് മരിച്ച നിലയില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമം ഫഌറ്റിലായിരുന്നു ഇവരുടെ താമസം. സൂരജ് ജാബര്‍ ആശുപത്രിയിലുo ബിന്‍സി മിലിറ്ററി ആശുപത്രിയിലുമായിരുന്നു ജോലി.

ഇവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ജോലി ലഭിച്ചിരുന്നു. പുതിയ തൊഴിലിടത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം. തയ്യാറെടുപ്പിന്റെ ഭാഗമായി മക്കളെ നാട്ടിലേക്കു അയച്ചരുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഫ്‌ളാറ്റില്‍ എത്തിയതാണ്. ഇവര്‍ വഴക്കുകൂടുന്ന ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറയുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top