Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

കൊല്ലം സ്വദേശി റിയാദില്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്: കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനി ജീവനക്കാരനാണ്. പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രിയില്‍ താല്‍ക്കാലിക സെക്യൂരിറ്റി ജോലി ചെയ്തിരുന്നു. രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇതേ കമ്പനിയില്‍ മകന്‍ അജേഷ് ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. കമ്പനി അധികൃതര്‍ മൃതദേഹം ശുമേസി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്‍കുന്നു. ഭാര്യ: ഉഷാകുമാരി മക്കള്‍ അനിഷ, അജേഷ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top