Sauditimesonline

3 GREENGEN
പ്രകൃതി സംരക്ഷണം യുവത്വത്തിന്റെ ഉത്തരവാദിത്തം: ഫോക്കസ് സെമിനാര്‍

സൗദിയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം: അഭിനന്ദനം അറിയിച്ച് ഡോ. സിദ്ദീഖ് അഹമ്മദ്

ദമ്മാം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷാ കേന്ദ്രം സൗദിയില്‍ അനുവദിച്ചത് പ്രവാസി സമൂഹത്തിന് അനുഗ്രഹമാണെന്ന് പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും വ്യവസായ പ്രമുഖനുമായ ഡോ. സിദ്ദീഖ് അഹമ്മദ്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. കേന്ദ്രം അനുവദിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തികളില്‍ പ്രമുഖനാണ് സിദ്ദീഖ് അഹമ്മദ്.

കഴിഞ്ഞ വര്‍ഷം കേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞില്ല. കേന്ദ്രം അനുവദിക്കുന്നതിന് ഇന്ത്യന്‍ അംബാസഡറുടെ ഇടപെടല്‍ അദ്ദേഹം നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ സൗദിയിലെ മറ്റ് നഗരങ്ങളിലും സെന്റര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ വര്‍ഷം 1200 വിദ്യാര്‍ഥികള്‍ പ്ലസ് ടു സയന്‍സ് പരീക്ഷ എഴുതുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും എന്‍ട്രന്‍സ് എഴുതുന്നവരാണ്. മികച്ച പഠന നിലവാരമുളള സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സൗദിയില്‍ പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടമാകും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങിയ സൗദിയിലെ മുന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top