റിയാദ്: സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ ഏറെ കാലത്തെ പ്രവാസികളുടെ ആവശ്യമാണ് നടപ്പിലായതെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി. കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായും കേന്ദ്ര മാനവശേഷി വകുപ്പുമായും കെഎംസിസി നിരന്തരം ബന്ധപെട്ടിരുന്നു. മുസ്ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖേന കേന്ദ്രമന്ത്രിമാരെ ഒന്നിലധികം തവണ കണ്ടു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികൃതരെയും സൗദിയിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതം ബോധ്യപെടുത്തി.
യു എ ഇ യില്‍ അനുവദിച്ചത് പോലെ സൗദിയില്‍ ചുരുങ്ങിയത് മൂന്ന് സെന്ററുകള്‍ അനുവദിക്കണമെന്നാണ് കെഎംസിസി ആവശ്യപ്പെട്ടു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ ആവശ്യമാണ്. ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും കേരളം മുഖ്യമന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു.
സൗദിയില്‍ നിന്ന് ആയിരത്തിലധികം നീറ്റ് അപേക്ഷകര്‍ യു എ ഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിലാണ് പരീക്ഷ എഴുതിയിരുന്നത്. കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ ദുരിതമാണ് അനുഭവിച്ചത്. ഇക്കാര്യം നേരിട്ട് അധികൃതരെ ബോധ്യപെടുത്തിയിരുന്നുവെന്നും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും നിവേദനം നല്‍കിയിരുന്നു. റിയാദില്‍ കേന്ദ്രം അനിവാദിച്ച അധികൃതരെ കെഎംസിസി അഭിനന്ദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.