റിയാദ്: ലൈഫ് സപ്പോര്‍ട്ട് പരിശീലന രംഗത്ത് റിയാദിലെ പ്രിന്‍സസ് നൂറാ ബിന്ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിക്ക് നേട്ടം. ലൈഫ് സപ്പോര്‍ട്ട് യ്രെിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയതിന് ശേഷം 50,000 പേര്‍ക്ക്് പരിശീലനം നല്‍കിയതായി യൂനിവേഴ്‌സിറ്റി അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിനുളള അടിസ്ഥാന വിദ്യാഭ്യാസം, പരിശീലനം എന്നിവക്ക് വിപുലമായ സൗകര്യമാണ് യൂനിവേഴ്‌സിറ്റി ഒരുക്കിയിട്ടുളളത്. ലൈഫ് സപ്പോര്‍ട്ട്, സിപിആര്‍, പ്രഥമശുശ്രൂഷ, അപകടം, ദുരന്തം എന്നിവയെ പ്രതിരോധിക്കുക, ഇലക്‌ട്രോകാര്‍ഡിയോഗ്രാം ഉപയോഗം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. അറബി, ഇംഗ്ലീഷ് മാധ്യമങ്ങളിലുളള ഹ്രസ്വകാല കോഴ്‌സുകളാണ് യൂനിവേഴ്‌സിറ്റി നടപ്പിലാക്കുന്നത്. പ്രായോഗിക പരിശീലനം, ഇന്ററാക്ടീവ് സെഷന്‍, സിമുലേഷന്‍ സാങ്കേതിക വിദ്യ എന്നിവ വഴി സമഗ്രമായ പരിശീലന പദ്ധതിയാണ് യൂനിവേഴ്‌സിറ്റി നടപ്പിലാക്കുന്നത്.
ഔദ്യോഗിക അംഗീകാരം നേടി ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം. യൂനിവേഴ്‌സിറ്റിയുടെ പരിശീലന കോഴ്‌സുകള്‍ക്ക് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അംഗീകാരം നല്‍കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വനിതാ യൂനിവേഴ്‌സിറ്റിയായ പ്രിന്‍സസ് നൂറാ ബിന്ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിയില്‍ വിദേശികള്‍ക്കും പ്രവേശനം ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.