നറിയാദ്: സൗദിയിലെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെന്‍ഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.
റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
നജറാന്‍, കിഴക്കന്‍ പ്രവിശ്യയിലെ ദക്ഷിണ ഭാഗങ്ങള്‍, എംറ്റി ക്വാര്‍ട്ടര്‍ മരുഭൂമി എന്നിവിടങ്ങളില്‍ ഇടിമിന്നലും പൊടിക്കാറ്റും അനുഭവപ്പെടും. അല്‍ ലെയ്ത്ത് മുതല്‍ ജസാന്‍ വരെ നീളുന്ന തീരപ്രദേശങ്ങളിലും പൊടിക്കാറ്റ് വശുമെന്നും അതോറിറ്റി വ്യക്തമാക്കി.
റിയാദില്‍ ഇന്ന് 47 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീഅന്തരീക്ഷ താപം അനുഭവപ്പെട്ടത്. ഇത് വാരാന്ത്യം വരെ തുടരും. രാജ്യത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപം 26 ഡിഗ്രി സെല്‍ഷ്യസ് അല്‍ ബഹയിലാണ് രേഖപ്പെടുത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.