
റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മതപഠന ക്ലാസുകള്‍ സൗദിയില്‍ പുനരാംരംഭിച്ചു. മസ്ജിദുകളില്‍ മത പ്രബോധന പ്രഭാഷണങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതായും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രാര്‍ത്ഥനകള്‍ക്കു ശേഷം പരമാവധി 10 മിനുട്ട് പ്രഭാഷണം നടത്താനാണ് അനുമതി. കൊവിഡ് പ്രതിരോധ പ്രോട്ടോകോളുകള്‍ പാലിച്ച് മതപഠന ക്ലാസുകള്‍ക്കും അനുമതിയുണ്ട്. മസ്ജിദുകള്‍ തുറന്ന് 30 മിനുട്ട് സമയം ക്ലാസുകള്‍ നടത്താനാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
അതേസമയം, മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുളള ഖുര്‍ആന്‍ പഠനം ആരംഭിച്ചിട്ടില്ല. ഖുര്‍ആന്‍ പഠനത്തിന് വിര്‍ച്വല്‍ ക്ലാസുകള്‍ തുടരണമെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുഖൈല്‍ പറഞ്ഞു.
അതേസമയം, ഇന്ന് ജുമുഅ ഉത്‌ബോധന പ്രഭാഷണത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് സൗദി അറേബ്യ പ്രഖ്യാപിച്ച തീരുമാനം വിശദീകരിക്കാന്‍ ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കി. സൗദിയിലുളള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഈ വര്‍ഷം ഹജ്ജിന് അവസരമുളളത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാനാണ് നിര്‍ദേശം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
