
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് ബാധിച്ചവരില്‍ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് പുകവലിക്കാരിലാണെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനെതിരെ ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പുകവലി വ്യക്തിക്കും സമൂഹത്തിനും ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കും എന്നു വ്യക്തമാക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ശ്വാസകോശത്തില്‍ അതിവേഗം അണുബാധ ഉണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പുകവലി ശീലമുളവര്‍ പുകവലി വിരുദ്ധ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കണം.
അതോടൊപ്പം ‘മാവിദ്’ ആപ്പ് വഴി അപ്പോയ്ന്റ്‌മെന്റ് നേടി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കൊവിഡ് രോഗലക്ഷണമുള്ളവര്‍ ‘മാവിദ്’ അപ്ലിക്കേഷനില്‍ സ്വയം വിലയിരുത്താനുളള സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
