റിയാദ്: സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തൊഴിലുടമയില്‍ നിന്നു ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ഫൈനല്‍ എക്‌സിറ്റ് വിസ നേടുന്നതിന് ഇന്ത്യന്‍ എംബസി സൗദി അധികൃതര്‍ക്കു കൈമാറും.
ഫൈനല്‍ എക്‌സിറ്റ് നേടുന്നതിനുളള രജിസ്‌ട്രേഷന് https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്കില്‍ Request Form for Final Exit ക്ലിക് ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കണം. എക്‌സിറ്റ് നടപടി പൂര്‍ത്തിയാക്കുന്നതിയന് അപേക്ഷക്െ എംബസ്സി ബന്ധപെടുകയും ചെയ്യും. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര് അറബിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍, ജോലിചെയ്യുന്ന പ്രവിശ്യ,പാസ്സ്‌പോര്‍ട്ട് നമ്പര്‍, പാസ്സ്‌പോര്‍ട്ടിന്റെ സ്റ്റാറ്റസ്, ഇഖാമ നമ്പര്‍, ഇഖാമ കാലാവധി, ഇഖാമ സ്റ്റാറ്റസ്, വിസ ടൈപ്പ് എന്നിവ അപേക്ഷയില്‍ ചേര്‍ക്കണം. പാസ്സ്‌പോര്‍ട്ട്, ഇഖാമ എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യുകയും വേണം.
ഹുറൂബ്,പൊലീസ് അന്വേഷിക്കുന്ന മത്‌ലൂബ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, പിഴ അടക്കാത്തവര്‍, നിയമ ലംഘനം നടത്തിയവര്‍ തുടങ്ങി വിവിധ കാരണങ്ങളെതുടര്‍ന്ന് രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കും രജിസ്‌ട്രേഷന് അവസരം ഉണ്ട്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത മത്‌ലൂബ് വിഭാഗത്തിലുളളവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.