Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഹജ്ജ്; തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കും

റിയാദ്: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ്. നിശ്ചിത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം. ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തും. പൂര്‍ണ ആരോഗ്യമുളള 65 വയസ് കഴിയാത്തവര്‍ക്ക് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാം. വ്യാഴം മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഹജ്ജ് കഴിഞ്ഞ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണം. ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കും. ഇവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ആഗോളതലത്തില്‍ ബാധിച്ച കൊവിഡിനെതിരെ മുഴുവന്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചായിരിക്കും ഹജ്ജ് കര്‍മമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top