Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍; സഖ്യസേന തകര്‍ത്തു

റിയാദ്: ഹൂതി ബാലിസ്റ്റിക് മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി യമനിലെ സന്‍അയില്‍ നിന്നാണ് തൊടുത്തത്. വ്യോമ പ്രതിരോധ സേന മിസൈല്‍ ആകാശത്ത് തകര്‍ത്തതിനാല്‍ നാശനഷ്ടങ്ങള്‍ ഒഴിവായതായി സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ്. രണ്ടു ദിവസത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച എട്ട് ആളില്ലാ വിമാനങ്ങളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളുമാണ് സഖ്യസേന തകര്‍ത്തതെന്നും തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top