Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

വ്യാജ മരുന്ന് വിപണിയിലെത്തിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

റിയാദ്: സൗദിയില്‍ വ്യാജ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ഔഷധങ്ങളും ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങളും വിപണനം നടത്തുന്നതിന് സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എസ് എഫ് ഡി എ അനുമതിയും അംഗീകാരവും ലഭിക്കാത്ത മരുന്നുകള്‍ വില്‍പ്പന നടത്താന്‍ പാടില്ല. അനധികൃതമായി രാജ്യത്ത് കടത്തിക്കൊണ്ടുവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കാന്‍ പാടില്ല. പരിഷ്‌കരിച്ച നിയമം അനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 10 മില്യണ്‍ റിയാല്‍ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

ഡ്രഗ് രജസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സൗദിയിലെത്തിക്കുന്നതും സംഭരിക്കുന്നതും ശിക്ഷാര്‍ഹമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും ഉല്‍പ്പന്നങ്ങളും പുതിയ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നവര്‍ക്കും പരമാവധി ശിക്ഷ ലഭിക്കും. നിയമ ലംഘനങ്ങളുടെ ഗൗരവം പരിഗണിച്ചാണ് പിഴയും തടവും ശിക്ഷ ലഭിക്കുക. സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള ശിക്ഷാ നടപടിയും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top