
റിയാദ്: ഗുഡ്‌സ് കാരിയറുകളില്‍ വിദേശികളെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ജോലി ചെയ്യുന്ന മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാകും.

ചെറുകിട, ഇടത്തരം മേഖലയിലെ ചരക്കു നീക്കത്തിനാണ് മിനി ലോറികളും ഗുഡ്‌സ് വാനുകളും വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരം വാനങ്ങളില്‍ 80 ശതമാനവും ജോലി ചെയ്യുന്നത് വിദേശികളാണ്. മിനി ലോറികള്‍, ഗുഡ്‌സ് വാനുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ വിദേശികളെ നിയമിച്ചാല്‍ 5000 റിയാല്‍ പിഴ ചുമത്താനാണ് നീക്കം. സ്വദേശി െ്രെഡവര്‍മാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു പുതിയ വ്യവസ്ഥ സഹായിക്കും. മാത്രമല്ല, കരാര്‍ വ്യവസ്ഥയില്‍ ചരക്കു നീക്കം നടത്തുന്ന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ തൊഴില്‍ കണ്ടെത്താനും കഴിയും. ഇതുസംബന്ധിച്ച് പരിഷ്‌കരിച്ച നിയമാവലിക്ക് പൊതു ഗതാഗത അതോറിറ്റി ഉടന്‍ അംഗീകാരം നല്‍കും.
പത്തുവര്‍ഷത്തിലധികം പഴക്കമുളള മിനി ലോറികള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ചരക്കു നീക്കത്തിന് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
