
റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ പിഴ അടക്കണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തളളിക്കളയണമെന്ന് മന്ത്രാലയം വക്താവ് കേണല്‍ ത്വലാല്‍ അല്‍ ശല്‍ഹൂബ് പറഞ്ഞു.

അതേസമയം, ഓഗസ്റ്റ് 1 മുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രവേശനം അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് വ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ശിക്ഷ നടപ്പിലാക്കാനല്ല. സാമൂഹിക സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. ഐസൊലേഷന്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടി സ്വീകരിക്കുന്നത് സാമൂഹിക ബാധ്യതയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
