
റിയാദ്: സൗദി അറേബ്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തിന് കീഴടങ്ങിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, കൊവിഡ് വാക്‌സി എന്നിവ വൈരുധ്യമില്ല. വ്യത്യസ്ഥ നിര്‍മാതാക്കളുടെ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ഗര്‍ഭിണികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും അദ്ദേസം പറഞ്ഞു.

ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്നവര്‍ പത്തു ദിവസം മുമ്പെങ്കിലും ഇന്‍ഫ്‌ളുവന്‍സ, മെനിഞ്ചൈറ്റിസ് വാക്‌സിനുകള്‍ സ്വീകരിക്കണം. രണ്ടാം ഡോസ് വാക്‌സിന് അപ്പോയിന്റ്‌മെന്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എസ്.എം.എസ്സുകള്‍ ലഭിക്കാത്തവര്‍ സിഹതീ ആപ്പില്‍ ബുക്ക് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. അനുമതി നേടിയവര്‍ക്ക് 48 മണിക്കൂറിനകം വാക്‌സിന്‍ സെന്ററുകളിലെത്തി വാക്‌സിന്‍ സ്വീകരിക്കാം. ഇതിന് അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
