Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

റാഫിയുടെ അനശ്വര ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് ആസാദി കാ അമൃത് മഹോത്സവ്

റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് റിയാദിലെ ഗായകര്‍. ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലാണ് പരിപാിെ അരങ്ങേറിയത്. ബ്രൗണ്‍ സാന്റ് ഈവന്റ് ഒരുക്കിയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് റാഫി അനുസ്മരണം ഒരുക്കിയത്.

പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ യൂനസ് പാടുങ്ങല്‍, കോര്‍ഡിറ്റേര്‍ ജയ് ജേക്കബ്, ഓര്‍ക്കസ്‌ട്രേഷന്‍ ചീഫ് നൗഷാദ് ഷാ, ഓര്‍ക്കസ്‌ട്രേഷന്‍ അസ്സിസ്റ്റന്റ് ബാബു ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഗായകരായ റഹീം ഉപ്പള, ജലീല്‍ കൊച്ചിന്‍, കബീര്‍ തലശ്ശേരി, നിഷാ ബിനിഷ്, മാലിനി ജയ്, നേഹാ പുഷ്പരാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

പരിപാടി റിയാദ് ഇന്ത്യന്‍ എംബസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്കന്റ് സെക്രട്ടറി അനില്‍ റാത്തൂരി ഉദ്ഘാടനം ചെയ്തു. ഹെനാ പുഷ്പരാജ് സ്വാഗതം പറഞ്ഞു. പുഷ്പരാജ്, ഷഫീഖ്, സജിന്‍ എന്നിവര്‍ നേതൃത്വവും നല്‍കി, സുബി സജിന്‍ അവതാരകയായിരുന്നു. പൗര പ്രമുഖരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതികളും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top