റിയാദ്: ഇന്ത്യയില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന അലഹബാദ് സ്വദേശി സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയന്‍. ഖത്തറില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ വിസയിലെത്തിച്ച് കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. ഗുജറാത്തിലെ സാബിറലി, രാജസ്ഥാനിലെ സുനില്‍ ദാമോദര്‍ എന്നിവരാണ് വിസ ഏജന്റുമാരുടെ ചതിയില്‍പെട്ട് മരുഭൂമിയില്‍ ആടുജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായത്.
2019 സെപ്തംബറിലാണ് ഇവര്‍ ഖത്തറിലെത്തിയത്. സ്‌പോണ്‍സര്‍ കുവൈത്ത് വഴി സൗദിയിലേക്ക് വിസിറ്റ് വിസയില്‍ കടത്തി. ഒട്ടകങ്ങളോടൊപ്പം മരുഭൂമിയിലകപ്പെട്ട ഇവരെ മോചപ്പിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എമ്പസിയില്‍ പരാതി ലഭിച്ചിരുന്നു. ഇതിനായി കമ്യൂണിറ്റി വളന്റിയറും കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി. പോലീസിന്റെ സഹായത്തോടെ റിയാദില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെ ഏറെ ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മരുഭൂമിയില്‍ ഇവരെ കണ്ടെത്തിയത്.
ഒട്ടകകൂട്ടങ്ങളെ ഒറ്റക്കാക്കി രണ്ടു പേരെയും ഒരുമിച്ച് കൊണ്ടുപോയാന്‍ ലക്ഷങ്ങള്‍ വിലയുളള ഒട്ടകങ്ങള്‍ക്ക് തീറ്റയും വെളളവും ലഭിക്കാതെ വരും. ഒട്ടകങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാനും സാധ്യതയുണ്ട്. ഇതോടെ, ഒരാളെ മോചിപ്പിക്കാന്‍ തീരുമാനിച്ചു.
ഖര്‍യത്തുല്‍ ഉല്‍യ ഗ്രാമത്തില്‍ നിന്ന് ദൂരെ മരുഭൂമിയിലാണ് ഇവരുടെ വാസസ്ഥലം. അടുത്ത ദിവസം ഇവര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി വീണ്ടും പോയി. രണ്ടര വര്‍ഷം ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഒരാള്‍ക്ക് 1400ഉും മറ്റൊരാള്‍ക്ക് 950 റിയാലുമാണ് ശമ്പളം. ടാങ്കര്‍ ലോറിയുടെ മുകളിലാണ് ഉറക്കം. താഴെ ഒട്ടകകൂട്ടങ്ങള്‍. മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ പരാതി സമര്‍പ്പിച്ചു. സ്‌റ്റേഷനിലെത്തി വിരലടയാളം പരിശോധിച്ചപ്പോഴാണ് സാബിറിനെ തൊഴിലുടമ ഒളിച്ചോടിയതായി (ഹുറൂബ്) റിപ്പോര്‍ട്ട് ചെയ്തതായി വ്യക്തമായത്. ശമ്പള കുടിശ്ശിക ലഭ്യമാക്കിയതിന് ശേഷം ഇന്ത്യയിലേക്ക കയറ്റിവിടാനാണ് ശ്രമം നടക്കുന്നത്. വര്‍ഷങ്ങളായി മരുഭൂമിയില്‍ കഴിയുന്നതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകളും അപകടത്തില്‍ പരിക്കേറ്റ വിരലുകള്‍ മടക്കുന്നതിന് വിഷമവും നേരിടുന്നുണ്ട്. ശക്തമായ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മനുഷ്യക്കടത്ത് ഉള്‍പ്പെടെയുളള നിയമം ചുമത്തുമെന്നും പോലീസ് പറഞ്ഞു.
8 മക്കളും ഭാര്യയും മാതവും ഉള്‍പ്പെടുന്ന കുടുംബത്തിലെ പ്രാരാബ്ധമാണ് സാബിറിനെ ഖത്തറില്‍ ജോലി തേടാന്‍ പ്രേരിപ്പിച്ചത്. ഏജന്റിന് ഒരു ലക്ഷം രൂപ നല്‍കിയാണ് വിസ സമ്പാദിത്തത്. മരുഭൂമിയില്‍ കുടുങ്ങിയ സുനിലിനെ എത്രയും വേഗം മോചിപ്പിക്കാനുളള ശ്രം തുടങ്ങിയതായി സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.