Sauditimesonline

obit
മംഗല്യപ്പുടവയുടെ മണം മായും മുന്‍പേ മരണം; നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

അമിത വിമാന നിരക്ക്; നിയമ നിര്‍മാണം നടത്തണമെന്ന് നവയുഗം

ദമ്മാം: അവധിക്കാലത്തും തിരക്കുള്ള സീസണുകളിലും വിമാന ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിയ്ക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയില്‍ റാക്കയില്‍ നടന്ന സമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം ഏ വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാര്‍ മേഖലാ സെക്രട്ടറി ബിജു വര്‍ക്കി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോബാര്‍ മേഖലാ പ്രസിഡന്റ് സജീഷ് പട്ടാഴി പ്രസംഗിച്ചു.

നവയുഗം റാക്ക ഏരിയാ യൂണിറ്റ് ഭാരവാഹികളായി പ്രവീണ്‍ വാസുദേവന്‍ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), സരിതാ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), അഞ്ജു വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പ്രവീണ്‍ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top