ജിഎംഎഫ് റമദാന്‍ കിറ്റ് വിതരണം


റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) റമദാന്‍ കിറ്റ് വിതരണം തുടങ്ങി. റിയാദിലെ സുലയില്‍ നിന്നാണ് ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് വിതരണം ആരംഭിച്ചത്. ജോലിയും താമസ സൗകര്യവും ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന 13 പ്രവാസികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ഇതിനു പുറമെ ഇവരെ മാതൃരാജ്യങ്ങളിലെത്തിക്കുന്നതിന് നിയമസഹായം നല്‍കുമെന്ന് ജിഎംഎഫ് അറിയിച്ചധ. കിറ്റ് വിതരണത്തില്‍ വിദ്യാഭ്യാസ സാമുഹ്യ പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അഞ്ച് കിലോ അരി, പഞ്ചസാര, മസാലപ്പൊടി, ഓട്‌സ്, കടല പരിപ്പ്, ആട്ട, ഉപ്പ്, പാചക എണ്ണ എന്നിവ അടങ്ങിയ കിറ്റുകള്‍ ജി എം എഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും വിതരണം ചെയ്യുമെന്ന് ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, ജി സി സി മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സൗദി നാഷണല്‍ കമ്മിറ്റി കോഓഡിനേറ്റര്‍ രാജു പാലക്കാട്, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സുധീര്‍ വള്ളക്കടവ്. ജിസിസി ട്രഷറര്‍ നിബു ഹൈദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം.

റിയാദില്‍ നടക്കുന്ന കിറ്റ് വിതരണത്തിന് ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാജി മഠത്തില്‍, ഭാരവാഹികളായ സുബൈര്‍ കുമ്മിള്‍ റിയദ് സെന്‍ട്രല്‍ കമ്മറ്റി ജോയിന്‍ സെക്രട്ടറി സജീര്‍ ചിതറ, ജോയിന്‍ സെക്രട്ടറി നിഷാദ്, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, അബ്ദുല്‍ സലീം അര്‍ത്തിയില്‍, നൂറുദീന്‍, കോയാസാഹിബ്, ഡാനി ഞാറയ്ക്കല്‍, ഉണ്ണികൃഷ്ണന്‍, സുധീര്‍ പാലക്കാട്, നൂറുദീന്‍, കോയാ സാഹിബ്, ഉണ്ണികൃഷ്ണന്‍, നസീര്‍ കുമ്മിള്‍, ഷാനവാസ് വെമ്പിളി. മുഹമ്മദ് വസിം പാങ്ങോട്, റീന സുബൈര്‍, സുഹ്‌റ ബീവി, ഷാനിഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

 

Leave a Reply