മുജീബ് കളത്തില്‍
ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌േബാള്‍ ക്ലബുകളുടെ കൂട്ടായ്മ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) മാനേജിംഗ് കമ്മറ്റിയ്ക്ക് പുതിയ സാരഥികള്‍. ഷമീര്‍ കൊടിയത്തൂര്‍ (പ്രസിഡന്റ്) റഷീദ് മാളിയേക്കല്‍ (ജന. സെക്രട്ടറി), ജുനൈദ് കാസര്‍ഗോഡ് (ട്രഷറര്‍), ആശി നെല്ലിക്കുന്ന്, സഫീര്‍ മണലൊടി, ടൈറ്റസ് ഇംകോ, ഫസല്‍ ജിഫ്രി (വൈസ് പ്രസിഡന്റുമാര്‍), ഷാഫി ജുബൈല്‍, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, റഷീദ് ചേന്ദമംഗല്ലൂര്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
ടെക്‌നിക്കല്‍കമ്മറ്റി ചെയര്‍മാനായി റഹീം അലനല്ലൂര്‍, അംഗങ്ങളായി അനസ് സീതി പന്താര്‍, ഫവാസ് കലിക്കറ്റ്, ജലീല്‍ മലപ്പുറം, റാസിക് വള്ളിക്കുന്ന്, മുഹമ്മദ് ജാഫര്‍, നസീബ് വാഴക്കാട്, അന്‍ഷാദ് ത്യശ്ശൂര്‍, ജലീല്‍ താനൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായി ഫതീന്‍ മങ്കട, വൈസ്. ചെയര്‍മാനായി നൗശാദ് മുത്തേടം എന്നിവരാണ്. വില്‍ഫ്രഡ് ആന്ഡ്രൂസ്, സകീര്‍വള്ളക്കടവ്, മുജീബ് കളത്തില്‍, റഫീക് കൂട്ടിലങ്ങാടി എന്നിവര്‍ രക്ഷാധികാരികളായിരിക്കും.
ദമാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിഫയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ജുബൈല്‍ ആര്‍ സി എഫ് സി ക്ലബിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. സെക്രട്ടറി സഹീര്‍ മജ്ദാല്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വിത്യസ്തമായി കഴിഞ്ഞ രണ്ട് വര്‍ഷം ദമാമിലെ പ്രവാസി കായിക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡിഫക്ക് സാധിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. 24 ക്ലബുകളാണ് ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ക്ലബുകള്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകള്‍ക്ക് നേത്യത്വം കൊടുക്കുവാനും, ജീവകാരുണ്ണ്യ പ്രവര്‍ത്തന രംഗത്തും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഡിഫക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഷ്‌റഫ് എടവണ്ണ സാമ്പത്തിക റിപ്പോര്‍ട്ടും ജൗഹര്‍ കുനിയില്‍ വെല്‍ഫെയര്‍ റിപ്പോര്‍ട്ടും മന്‍സൂര്‍ മങ്കട ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. അഷ്‌റഫ് ആലുവ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഹീര്‍ മജ്ദാല്‍ സ്വാഗതവും റഷീദ് മാളിയേക്കല്‍നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.