Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

24 മണിക്കൂറിനിടെ രണ്ട് ലക്ഷം; ‘സേവ് അബ്ദുറഹിം’ ധന സമാഹരണം

റിയാദ്: ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷം രൂപാ സമാഹരിച്ച് സേവ് അബ്ദുറഹിം കമ്മറ്റി. അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വര്‍ഷം റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോ്െ ഫറൂഖ് സ്വദേശിയെ മോചിപ്പിക്കുന്നതിനാണ് ശ്രമം. 150 ലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാ ധനം നല്‍കി റഹീമിന് മാപ്പ് നല്‍കാമെന്ന് മരിച്ച ബാലന്റെ കുടുംബം അഭിഭാഷകന്‍ മുഖേന ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് രൂപീകരിച്ച നിയമ സഹായ സമിതി പ്രത്യേക മൊബൈല്‍ ആപ് വഴി ക്രൗഡ് ഫണ്ടിംഗ് ഡൊണേഷന് ദൗത്യം ആരംഭിച്ചത്. സേവ് അബ്ദുല്‍ റഹിം ആപ് https://abdulrahimlegalassistance.page.link/app ലിങ്ക് ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

ആപ് വഴി വളരെ വേഗം പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്. മാത്രമല്ല, ഇതുവരെ ലഭിച്ച തുക, പണം അടച്ചവര്‍ക്ക് റസീപ്ത്, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍, മൈ ഹിസ്റ്ററി, റിപ്പോര്‍ട്‌സ് തുടങ്ങി നിരവധി ലിങ്കുകള്‍ വഴി ക്രയവിക്രയം സംബന്ധിച്ച സമഗ്ര വിവരങ്ങളും ലഭ്യമാണ്.

ക്രൗഡ് ഫണ്ടിംഗ് ഡൊണേഷന്‍ പ്രതിദിനം 25 ലക്ഷം രൂപാ സമാഹരിച്ചാല്‍ തന്നെ നാലര മാസം ആവശ്യമായി വരും. പരമാവധി മൂന്നു മാസത്തിനകം തുക സമാഹരിക്കാനാണ് നിയമ സഹായ സമിതി ലക്ഷ്യം വെക്കുന്നത്. റമദാന്‍ ആകുന്നതോടെ ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. സൗദിയിലെ കോടതി നിര്‍ദേശിക്കുന്ന സമയത്തിനകം മുഴുവന്‍ തുകയും സമാഹരിക്കണം. ഇതിനായി റിയാദിലെ നിയമ സഹായ സമിതി മാര്‍ച്ച് 9ന് വൈകീട്ട് 7ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ യോഗം ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top