റിയാദ്: മരുഭൂമിയിലേയ്ക്ക് കാരുണ്യ യാത്ര നടത്തി പ്രവാസി മലയാളി ഫൗണ്ടേഷന്‍. എട്ടു വര്‍ഷമായി റമദാനില്‍ നടത്തി വരുന്ന കാരുണ്യയാത്ര വ്രതാരംഭത്തിന് മുമ്പ്് തുടങ്ങി. നഗരത്തില്‍ നിന്ന് അകലെയുള്ള മരുഭൂപ്രദേശങ്ങളില്‍ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകങ്ങളെ മെയ്ക്കുന്നവരെയും കണ്ടെത്തി പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകള്‍ എത്തിക്കുന്ന ദൗത്യമാണ് ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ എന്ന പേരില്‍ നടത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജിബ് റഹ്മാന്‍ പാലക്കാട് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. പി എം എഫ് നാഷണല്‍ കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ഉത്ഘാടനം ചെയ്തു.
റിയാദിലെ ബിസിനസ്സ് സ്ഥാപനങ്ങള്‍, പോളിക്ലിനിക്കുകള്‍, ഹൈപ്പര്‍ മാര്‍ക്കെറ്റുകള്‍, ഉദാരമതികള്‍, പിഎംഎഫ് അംഗങ്ങള്‍ തുടങ്ങിയവരുടെ സഹായമാണ് കാരുണ്യയാത്രയ്ക്ക് കൈതാങ്ങാകുന്നത്. റമദാനില്‍ വെള്ളി, ശനി ദിവസങ്ങളില്‍ മരുഭൂമിയാത്ര, ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശനം, ജോലി നഷ്ടപെട്ട് മുറികളില്‍ കഴിയുന്നവര്‍, അസുഖത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ വിശ്രമിക്കുന്നവര്‍ എന്നിവരെയെല്ലാം കണ്ടെത്തി സഹായം എത്തിക്കുന്ന ദൗത്യമാണ് പിഎംഎഫ് നടത്തുന്നതെന്ന് കണ്‍വീനര്‍ ബിനു കെ തോമസ് പറഞ്ഞു.
റമദാന്‍ രാത്രികളില്‍ ദിവസവും തെരുവുകളില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി ഭക്ഷണ പൊതി, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളളവ വിതരണം ചെയ്യുമെമെന്ന് റിയാദ് കോഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌കോ പറഞ്ഞു.
ആദ്യയാത്രക്ക് ഭാരവാഹികളായ റസ്സല്‍ മഠത്തിപ്പറമ്പില്‍, ജലീല്‍ ആലപ്പുഴ, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷാജഹാന്‍ ചാവക്കാട് ,ഷരീഖ് തൈക്കണ്ടി, നാസര്‍ പൂവ്വാര്‍, ഖാന്‍ പത്തനംതിട്ട, കെ ജെ റഷീദ്, നൗഷാദ് യാഖൂബ്, നിസാം കായംകുളം, ശ്യാം വിളക്കുപാറ, രാധന്‍ പാലത്ത്, റഫീഖ് വെട്ടിയാര്‍, യാസിര്‍ അലി, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍, സഫീര്‍ തലാപ്പില്‍, നിസാം, നഹാസ്, അന്‍ഷാദ്, ഫൗസിയ നിസാം, ആന്‍ഡ്രിയ ജോണ്‍സണ്‍, രാധിക സുരേഷ്, സുനി ബഷീര്‍, ശൈലജ ഖാന്‍, അജ്മല്‍ ഖാന്‍, കല്യാണി സുരേഷ്, ഫിദ ഫാത്തിമ,ബിലാല്‍ നിസാം എന്നിവര്‍ നേതൃത്വം നല്‍കി. യാത്രയുടെ കണ്‍വീനര്‍ ബിനു കെ തോമസ് സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ ആമുഖം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.