റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ വനിത വിഭാഗം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. അല്‍ജസീറ ഒതൈം പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികള്‍ ‘മിഅ’ വനിതാ വിഭാഗം മുഖ്യ രക്ഷാധികാരി സലീന നാസര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് ജുവൈരിയത്ത് അദ്ധ്യക്ഷത വഹിച്ചു.
ആധുനിക കാലത്തെ സ്ത്രീ ശാക്തീകരണം ചര്‍ച്ച ചെയ്തു. ഏതു പരിതസ്ഥിതിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കരുത്തുള്ളവരാണ് സ്ത്രീകള്‍. മാത്രമല്ല പുതിയ കാലത്ത് വിവിധ മേഖലകളിലെ സ്ത്രീ സാന്നിദ്ധ്യം അഭിമാനകരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഷെബി മന്‍സൂര്‍, നമീറ കള്ളിയത്ത്, റഹ്മ സുബൈര്‍, ഫെമി ഫിറോസ്, ജാസ്മിന്‍ റസാഖ്, അന്‍സാര്‍ ബീഗം, ഷക്കീല അബൂബക്കര്‍, ഷഫ്‌ന മുഫാഷിര്‍, സുഫൈറ.എം.പി തുടങ്ങിയവര്‍ സംസാരിച്ചു.
നജ്‌ല ഫാഹിദ്, അസ്‌ന സുനില്‍ എടവണ്ണ, ജാസ്മിന്‍ റിയാസ്, തൗഫീറ ജമീദ്, അസ്മ സഫീര്‍, നജ്‌ല, എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ലീന ജാനിഷ് സ്വാഗതവും ട്രഷറര്‍ രമ്യ റനീഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
