റിയാദ്: ലീഡര്‍ കെ. കരുണാകരന്റെ പുത്രിയെ സംഘപരിവാര്‍ പാളയത്തിലെത്തിച്ച് തൃശ്ശൂരില്‍ ജയിക്കാമെന്ന ബി.ജെ.പി മോഹത്തിന് കനത്ത പ്രഹരമാണ് കെ മുരളീധരന്റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വമെന്ന് ഒഐസിസി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി.
പാര്‍ട്ടിയിലെ ജനകീയ നേതാക്കളില്‍ മുന്‍നിരയിലുള്ള കെ. മുരളീധരനെ തൃശ്ശൂരില്‍ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോടുളള കോണ്‍ഗ്രസ് നയമാണ്. ലീഡറുടെ തട്ടകവും സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനവുമായ തൃശ്ശൂരിന്റെ മണ്ണില്‍ വര്‍ഗീയത കുഴിച്ചുമൂടുമെന്നുള്ള പാര്‍ട്ടിയുടെ യുക്തമായ തിരുമാനത്തെ ഒ ഐ സി സി സ്വാഗതം ചെയ്തു. പാര്‍ട്ടി തിരുമാനം അംഗീകരിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മാതൃകയായി മത്സരത്തില്‍ നിന്നു പിന്മാറി കെ മുരളിധരന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത ടി എന്‍ പ്രതാപനെ ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. യു ഡി എഫ് സ്ഥാനര്‍തികളുടെ വിജയത്തിനായി ഒ ഐ സി സി പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.