
റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ സ്ഥാപകരില്‍ ഒരാളായ പൂക്കോയ തങ്ങള്‍ക്ക് റിയാദ് സമൂഹം യാത്രയയപ്പ് നല്‍കി. യോഗം സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. റിയാദില്‍ സാംസ്‌കാരിക മണ്ഡലത്തില്‍ മൂന്നു പതിറ്റാണ്ടായി പൂക്കോയ തങ്ങള്‍ നല്‍കിയ സംഭാവനകള്‍ പ്രാസംഗികര്‍ അനുസ്മരിച്ചു. കേളി, നവോദയ, കിയോസ് തുടങ്ങിയ സംഘടനകളുടെ ശില്പികളില്‍ ഒരാള്‍, കേളി നേതൃത്തിലുണ്ടായിരിക്കെ പ്രവാസലോകത്താദ്യമായി മലയാളി ഡയറക്റ്ററി പുറത്തിറക്കിയ കമ്മിറ്റിയുടെ കണ്‍വീനര്‍ പൂക്കോയ തങ്ങളായിരുന്നു. വിക്രമലാല്‍ അധ്യക്ഷനായിരുന്നു.

കൈയെഴുത്തുമാസികയും അനവധി കലാസാംസ്‌കാരിക പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ പൂക്കോയ തങ്ങള്‍ റിയാദില്‍ നഷ്ടവും നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്താകുമെന്ന് ആശംസകള്‍ നേര്‍ന്നവര്‍ പറഞ്ഞു. ശിഹാബ് കൊട്ടുകാട്, ഗഫൂര്‍ കൊയിലാണ്ടി, വിനോദ് കൃഷ്ണ, നെബു വര്‍ഗ്ഗീസ്, റഫീഖ് പന്നിയങ്കര, സബീന എം സാലി, ആതിര ഗോപന്‍, ഫിറോസ്ഖാന്‍, ഇസ്മായില്‍, നിസാര്‍ അഹമ്മദ്, പ്രഭാകരന്‍, റസ്സല്‍, അനില്‍ മണമ്പൂര്‍, അനില്‍ പിരപ്പന്‍കോട്, ഷൈജു ചെമ്പൂര്, ശ്രീരാജ്, ഹാരിസ്, ബാബുജി, സജീവ്, ഷാജു പത്തനാപുരം, അമീര്‍, നാസ്സര്‍ പൂവാര്‍, ഹാരിഫ്, കുമ്മിള്‍ സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

കേന്ദ്ര കമ്മിറ്റിയുടെ മെമന്റോ സെക്രട്ടറി രവീന്ദ്രനും പ്രസിഡണ്ട് വികമലാലും ചേര്‍ന്ന് കൈമാറി. ഷിഫാ യൂണിറ്റ്, മന്‍ഫുഅ യൂണിറ്റ്, കുടുബവേദി എന്നിവരും ഉപഹാരങ്ങള്‍ കൈമാറി. തന്റെ പ്രവാസ ജീവിതത്തെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരിച്ച ശേഷം യാത്രയയപ്പിന് പൂക്കോയ തങ്ങള്‍ നന്ദി പറഞ്ഞു.

കണ്ണൂര്‍ കൂത്തുപറമ്പ്, കോട്ടയം മലബാര്‍ സ്വദേശിയായ പൂക്കോയ തങ്ങള്‍ 1993 സെപ്റ്റംബര്‍ 13ന് റിയാദിലെ കമ്പനിയില്‍ വെല്‍ഡര്‍ തസ്തികയിലാണ് തൊഴില്‍ തേടി എത്തിയത്. പിന്നീട് സെക്ഷന്‍ സെക്രട്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സീനിയര്‍ കോസ്‌ററ് എസ്‌റിമേഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളി പ്രമോഷന്‍ നേടി. ബിഎസ്‌സി ബിരുദധാരിയായ പൂക്കോയയുടെ കുടുംബവും ഏറെക്കാലം റിയാദിലുണ്ടായിരുന്നു. ഇപ്പോള്‍ ചെറുവാഞ്ചേരിയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയും 4 മക്കളും അടങ്ങുന്ന കുടുംബവും നാട്ടില്‍ സിപിഐ എം പാര്‍ട്ടി പ്രവര്‍ത്തനനത്തില്‍ സജീവമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.