റിയാദ്: ഉന്നത വിദ്യാഭ്യാം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലന പരീക്ഷ നടത്തുന്നു. ഇന്ത്യന്‍ ഫോറം ഫോര്‍ എഡ്യൂകേഷന്‍ (ഐഎഫഇ) ആണ് നീറ്റ്-23 മോക് ടെസ്റ്റിന് അവസരം ഒരുക്കുന്നത്. ഏപ്രില്‍ 28ന് വൈകുന്നേരം 3.00 മുതല്‍ 6.20 വരെ റിയാദ് മലാസ്, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരീക്ഷ. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ ഏപ്രില്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0559062653, 0503280894, 0592720996 0507733599 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് പരീക്ഷക്ക് സൗദിയില്‍ കേന്ദ്രം അനുവദിച്ചിരുന്നു. റിയാദ് ഉള്‍പ്പെടെ ആറ് ജിസിസി രാഷ്ട്രങ്ങളില്‍ ഈ വര്‍ഷം എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. റിയാദില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചതോടെ സൗദിയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.