
റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തിന് ഒഐസിസി സെന്‍ട്രല്‍ കമ്മററി അഭിവാദ്യം അര്‍പ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നു. പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു.
പ്രവത്തകര്‍ക്ക് പുത്തനുണര്‍വു നല്‍കാന്‍ ശേഷിയുള്ള കരുത്തുറ്റ നേതൃത്വമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നേത്രത്വമെന്ന് അനുമോദന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റും, പി. ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ധിക്ക് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചതില്‍ ആഹഌദം പ്രകടിപ്പിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കോണ്‍ഗ്രസ് ഹൈകമാണ്ടു പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നേതൃത്വത്തെ കണ്ടെത്തിയത്. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള ഹൈക്കമാന്ഡിന്റെ തീരുമാനം അത്തരത്തിലുള്ളതായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തു ബൂത്ത് തലങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു മുന്നോട്ട് പോകാന്‍ പുതിയ കെ.പി.സി.സി.സി. പ്രസിഡണ്ട് കെ.സുധാകരനും അത് പോലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റിയാദ് ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
രഘുനാഥ് പറശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്യയ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
