
ബുറൈദ : അല്‍ ഖസീം ഇന്ത്യന്‍ മീഡിയാ ഫോറം (കിംഫ്) രൂപീകരിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ ശരീഫ് തലയാട് ഉദ്ഘാടനം ചെയ്തു. പത്ര ദൃശ്യ മാധ്യമങ്ങള്‍ സമൂഹത്തിന്റെ കണ്ണാടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.. യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലേക്ക് മാധ്യമ പ്രവര്‍ത്തനം വലിച്ചിഴക്കുന്ന പ്രവണത ഉണ്ടാകരുത്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തനം സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ഖസീമിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുത്തു. മീഡിയ ഫോറം ഭാരവാഹികളായി ശരീഫ് തലയാട് (പ്രസിഡന്റ്), ജിതേഷ് പട്ടുവം (സെക്രട്ടറി), മിദ്‌ലാജ് വലിയന്നൂര്‍ (ട്രഷറര്‍), ശിഹാബ് പൂക്കിപ്പറമ്പ് (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
