Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സംഘപരിവാര്‍ നടപ്പിലാക്കുന്നത് ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് കുതന്ത്രം

റിയാദ്: മതങ്ങളെ വേര്‍തിരിച്ചു വിദ്വേഷം വളര്‍ത്തി ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് കുതന്ത്രത്തെ തുരത്തിയത് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസാണെന്ന് സി ആര്‍ മഹേഷ് എംഎല്‍എ. സാമ്രാജ്യത്വത്തെ കടപുഴക്കി രാജ്യത്തെ ‘മതേതര ഇന്ത്യ’ എന്ന പ്രത്യശാസ്ത്രത്തിലേക്കു വഴി തെളിച്ചത് ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിദ്വേഷം വളര്‍ത്തി മതേതരത്വം തകര്‍ത്ത് ‘മത ഇന്ത്യ’യിലേക്ക് തിരിച്ചു നടത്താനാണ് സംഘപരിവാര്‍ ശ്രമം. അതിനെതിരെ പോരാടണമെന്നും സി ആര്‍ മഹേഷ് ആഹ്വാനം ചെയ്തു. ഒഐസിസി റിയാദ് കൊല്ലം ജില്ലാകമ്മറ്റിയുടെ പതിനൊന്നാമത് വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ്ടെടുപ്പിന്റെ പ്രത്യാശയാണ് രാഹുല്‍ ഗാന്ധി ആരംഭിച്ച ജോഡോ യാത്ര നൂറു ദിനങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യം ഏകതയോടെ ഒന്നിക്കുന്ന കാഴ്ച വിദ്വേഷങ്ങള്‍ക്കുള്ള മറുപടിയാണ്. ആ പ്രത്യാശാസ്തത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറേറാറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മററി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടന് അധ്യക്ഷത വഹിച്ചു. അലക്‌സ് കൊട്ടാരക്ക ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജീവകാരുണ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സത്താര്‍ ഓച്ചിറ, ആതുര സേവന രംഗത്തെ സംഭാവനകള്‍ക്ക് ഷീബ യോഹന്നാന്, സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ സര്‍ഗാത്മക സംഭാവനകള്‍ക്ക് ഷംനാദ് കരുനാഗപ്പള്ളി, ബിസിനസ് എക്‌സലന്‌സ് അവാര്‍ഡ് റഹ്മാന് മുനമ്പത്ത്, മികച്ച ന്യത്ത അധ്യപിക ബിന്ദു സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, റഹ്മാന് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പിള്ളി, ഷാനവാസ് മുനമ്പത്ത്, യോഹന്നാന് കുണ്ടറ എന്നിവര്‍ ആശംസകള് നേര്‍ന്നു. അബി ജോയുടെ നേത്യത്വത്തില്‍ റോജി റിയാസ്, ആന്ഡ്രിയ ജോണ്‌സന്, ഫിദ ഫാത്തിമ, അഭിനന്ദ, അനാമിക, ഹസ്ബ ഷാജഹാന്‍, ഷിബില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ബിന്ദു ടീച്ചര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി.

ജനറല്‍ സെക്രട്ടറി ഷഫീഖ് പൂരകുന്നില്‍ സ്വാഗതവും ട്രെഷറര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ നന്ദിയും പറഞ്ഞു. നജിം കടക്കല്‍, നാസര്‍ ലെയ്‌സ്, നസീര്‍ ഹനീഫ, അഖിനാസ,് അന്‌സാരി അലി, റിയാദ്, മജീദ് മൈത്രി, നിസാര്‍ പള്ളിക്കശ്ശേരില്, അന്‍സാരി വടക്കുംതല, ബിനോയ്, അന്ഷാദ്, ജയന് മാവിള, റഹിം കൊല്ലം, അന്‌സാരി തെന്മല എന്നിവര്‍ പരിപാടികള്ക്ക് നേത്യത്വം നല്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top