Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

ബത്ഹയിരുന്ന് കളികണ്ടത് ആയിരങ്ങള്‍

റിയാദ്: ബത്ഹ നഗരിയുടെ ഹൃദയഭാഗത്ത് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയും സഫ മക്ക മെഡിക്കല്‍ സെന്ററും സംയുകതമായി സംഘടിപ്പിച്ച ഫാന്‍ ക്ലബ്ബില്‍ കളി കാണാന്‍ എത്തിയത് ആയിരങ്ങള്‍. ‘ബത്ഹയിരുന്ന് ഖത്തര്‍ കാണാം’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 ഫൈനല്‍ ദിനം വരെ സഫ മക്ക ഹാളില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശനം നടന്നു.

ഒരു മാസം കളി കാണാനെത്തിയതിയത് പതിനായിരത്തിലധികം ഫുട്ബാള്‍ പ്രേമികളാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ബത്ഹയിലെയും ബത്ഹ പരിസരങ്ങളിലെ സ്വദേശികളും വിദേശികളുമായ തൊഴിലാളികളും താമസക്കാരും കളിയാസ്വദിക്കാനെത്തി.

കളി കാണാന്‍ വീടുകളില്‍ സൗകര്യമുള്ളവരും ആരാധരുടെ ആവേശത്തില്‍ പങ്ക് ചേരാന്‍ പ്രദര്‍ശന ഹാളിലെത്തിയിരുന്നു. ഫൈനല്‍ ദിനത്തില്‍ തിങ്ങി നിറഞ്ഞ ഹാളിന് പുറത്ത് താല്‍കാലിക സംവിധാനത്തില്‍ സ്‌ക്രീന്‍ സ്ഥാപിച്ചു ഫുട്ബാള്‍ ആരാധകരെ സ്വീകരിച്ചു. ഓരോ ദിവസവും ഇടവേളകളില്‍ നടത്തിയ റാപിഡ് പ്രവചന മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഫാന്‍ ക്ലബ്ബിലെ സജീവ സാന്നിധ്യത്തിനുള്ള സമ്മാനത്തിന് സലിം ആര്‍ത്തിയില്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫൈനല്‍ വരെ നടന്ന മത്സരത്തില്‍ ലോകകപ്പ് ആര്‍ക്കുള്ളത്, ഏറ്റവും നല്ല കളിക്കാരന്‍, മികച്ച ഗോളി, കൂടുതല്‍ ഗോളടിച്ച കളിക്കാരന്‍, തുടങ്ങിയ ചോദ്യങ്ങളില്‍ ഫൈനല്‍ വിജയികള്‍ക്കുള്ള സമ്മാനം നടന്നു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, ജില്ല ജന:സെക്രട്ടറി സക്കീര്‍ ദാനത്ത്, സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര, നാഷണല്‍ ജന. സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂര്‍, വിനീഷ് ഒതായി, അബൂബക്കര്‍ ഭ്രമരത്തില്‍, അന്‍സാര്‍ വാഴക്കാട്, സലിം ആര്‍ത്തിയില്‍, റാസിന്‍ റസാഖ്, മഹ്മൂദ് അരീക്കോട് എന്നിവരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top