
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയ അംഗത്വ കാമ്പയിന്‍ വിതര ഉല്‍ഘാടനവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ടി ഹര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്‌റഫ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി.

സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും മെമ്പര്‍ഷിപ്പ് കണ്‍വീനറുമായ നവാസ് വെള്ളിമാടുകുന്ന് മുഖ്യ പ്രഭാഷണം നടത്തി, സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍, സെന്‍ട്രല്‍ കമ്മിറ്റി വൈ. പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാദിര്‍ഷാ റഹിമാന്‍, ജില്ലാ ഭാരവാഹികളായ, സഫാദ് അത്തോളി, നാസര്‍ മാവൂര്‍, ഹാറൂണ്‍ കൊടിയത്തൂര്‍, ജബ്ബാര്‍ കക്കാട്, അനീഷ് അബ്ദുള്ള, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി റഫീഖ് എരഞ്ഞിമാവ് സ്വാഗതവും സന്‍ജ്ജീര്‍ കോളിയോട്ട് നന്ദിയും പറഞ്ഞു.

മെംബര്‍ഷിപ്പ് കാമ്പയിന്‍ വിതരണ ഉല്‍ഘാടനം മുല്ലവീട്ടില്‍ ഹസ്സന്‍കോയ, അബൂബക്കര്‍ എന്നിവര്‍ക്ക് നല്‍കി ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി നിര്‍വ്വഹിച്ചു. ഒമര്‍ ഷരീഫ്, ജോണ്‍ കക്കയം, പി. മുഹമ്മദ് ഇഖ്ബാല്‍ , ഷമീം എന്‍ കെ, മുഹമ്മദ് സാദിഖ് വലിയപറമ്പ്, മാസിന്‍ മുഹമ്മദ് ചെറുവാടി, നിഷാദ് ഗോതമ്പ റോഡ്, ഷംസു കോക്കല്ലൂര്‍, ഫൈസല്‍ കക്കാട്, അശ്‌റഫ് കോക്കല്ലൂര്‍ ഹാരിസ് മാവൂര്‍, രിഫായി എം.സി അബ്ദുല്‍ അസീസ് മൊയ്ദീന്‍ കരളാന്തരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






