അല്‍ ഖര്‍ജ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘മോട്ടിവ്-22’ ത്രൈമാസ കാമ്പയിനു തിരശീല ഉയര്‍ന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അസംഘടിതരായ പ്രവാസികളുടെ മനസംഘര്‍ഷം ലഘുകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആപത്കരമായ ഒറ്റപ്പെടല്‍ പ്രവാസികളുടെ പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. വീണ്ടു വിചാരമില്ലാതെ ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അല്‍ഖര്‍ജ് കെഎംസിസിയുടെ കാമ്പയിന്‍ സാമൂഹ്യ ഉത്തരവാദിത്തമാംെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ് വെങ്ങാട്ട് പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള അല്‍ ഖര്‍ജില്‍ നിരവധി മഹാരഥന്മാര്‍ നേതൃത്വം നല്‍കിയ കെഎംസിസിയുടെ പുതിയ സാരഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിന് സംഘടിപ്പിച്ച ‘ലീഡേഴ്‌സ് മീറ്റ്’ നേതൃ പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി അല്‍ ഖര്‍ജിന്റെ വിവിധ ഏരിയകളില്‍ പ്രത്യേക വിനോദ പരിപാടികളും ക്ലാസ്സുകളും സംഘടിപ്പിക്കും. മുംതാസ് റെസ്‌റ്റോറന്റ് മെഗാ ട്രോഫിക്കും ക്യാഷ് െ്രെപസിനുമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച എന്‍.കെ.എം.കുട്ടി ചേളാരി പറഞ്ഞു.
സൗദി കെഎംസിസി നാഷണല്‍ സെക്രട്ടേറിയേറ്റ് അംഗം മുജീബ് ഉപ്പട പഠന ശിബിരം ഉദ്ഘാടനം ചെയ്തു. അര്‍ശുല്‍ അഹമ്മദ് പ്രവര്‍ത്തകര്‍ക്ക് ക്ലാസ്സെടുത്തു. പുതുതായി ഹരിത പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന സലിം ചെര്‍പ്പുളശ്ശേരിക്ക് സ്വീകരണം നല്‍കി. മൂന്നര പതിറ്റാണ്ടിലേറെയായി അല്‍ ഖര്‍ജില്‍ പ്രവാസമനുഭവിച്ച സുലൈമാന്‍ വയനാടിനും അബൂട്ടി ഹാജി പാറയിലിനും യോഗത്തില്‍ യാത്രയയപ്പു നല്‍കി.
സാജിദ് ഉളിയില്‍, ഇഖ്ബാല്‍ അരീക്കാടന്‍, അബ്ദുല്‍ ജലീല്‍ കരിമ്പില്‍, അബ്ദുല്‍ റഹ്മാന്‍ പറപ്പൂര്‍, ബഷീര്‍ ആനക്കയം, അബ്ദുല്‍ഹമീദ് കൊളത്തൂര്‍, റസാഖ് മാവൂര്‍, ലത്തീഫ് കരുവന്തുരുത്തി, ഷാഫി പറമ്പന്‍, മുഹമ്മദലി ബറാമി, റിയാസ് വള്ളക്കടവ് എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ പാറമ്മല്‍, യൂനുസ് മന്നാനി, ഫൗസാദ് ലാക്കല്‍, ഫസ്‌ലു ബീമാപ്പള്ളി, ഹമീദ് പാടൂര്‍, മുഖ്താര്‍ അലി, സകീര്‍ തലക്കുളത്തൂര്‍, നാസര്‍ ചാവക്കാട്, ഇഖ്ബാല്‍ ചേരനാണ്ടി, ഫൈസല്‍ ആനക്കയം എന്നിവര്‍ നേതൃത്വം നല്‍കി. ഷബീബ് കൊണ്ടോട്ടി സ്വാഗതവും അഷ്‌റഫ് കല്ലൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.