Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

ആവേശത്തിരയിളക്കി ഗള്‍ഫിലും ചിന്തന്‍ ശിബിരം

മസ്‌കത്ത്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ വിദേശ രാജ്യങ്ങളിലും ചിന്തന്‍ ശിബിരത്തിന് അരങ്ങൊരുങ്ങി. ഇന്ത്യക്ക് പുറത്ത് ആദ്യ ചിന്തന്‍ ശിബിരം ഒമാന്‍ ഒഐസിസി നാഷംല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മസ്‌കത്തില്‍ നടന്നു. റൂവി സിബിഡി സ്റ്റാര്‍ കൊച്ചിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശിബിരത്തില്‍ എട്ട് റീജിയനല്‍ കമ്മറ്റികളില്‍ നിന്നു തെരഞ്ഞെടുത്ത പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

പുതുതായി തെരഞ്ഞെടുത്ത ദേശീയ, റീജിയനല്‍ കമ്മറ്റി ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ജോസി സെബാസ്റ്റിയന്‍ സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് സജി ഔസേഫ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ഗള്‍ഫ് പ്രവാസികള്‍ നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം ആവശ്യമാണെന്ന് ഗ്‌ളോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപ്പിളള പറഞ്ഞു. ഇതിന് കോണ്‍ഗ്രസ് ആശയത്തോട് യോജിപ്പുളള ജിസിസി രാജ്യങ്ങളിലെ മുഴുവന്‍ പ്രവാസി സമൂഹത്തെയും ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളും കോണ്‍ഗ്രസും എന്ന വിഷയം കെപിസിസി ജന സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും കശാപ്പുചെയ്യുകയാണെന്ന് ഫോര്‍വേഡ് ബ്‌ളോക്ക് ദേശീയ ജന. സെക്രട്ടറി ദേവരാജന്‍ പറഞ്ഞു. രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുന്നു. ഇതിനായി ഗൂഢതന്ത്രങ്ങളാണ് നടപ്പിലാക്കുന്നത്. ഇതു തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്താനത്തെ സ്‌നേഹിക്കാതെ പദവികളെ മാത്രം നെഞ്ചില്‍ ചേര്‍ത്തുപിടിച്ചവരാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ബിആര്‍എം ഷഫീര്‍ പറഞ്ഞു. കോണ്‍ഗ്രസും യുവജനങ്ങളും ളന്ന വിഷയം യൂത്ത് കോണ്‍ഗ്രസ് ജന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ അവതരിപ്പിച്ചു. ബിന്ദു പാലക്കല്‍ സ്വാഗതവും ഡോ. നാദിയഅന്‍സാര്‍ നന്ദിയും പറഞ്ഞു.

ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഒഐസിസി, ഇന്‍കാസ് എന്നീ പേരുകളില്‍ കോണ്‍ഗ്രഗ് പോഷക സംഘടനകള്‍ സജീവമാണ്. അംഗത്വ വിതരണത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ മറ്റ് രാജ്യങ്ങളിലും ചിന്തന്‍ ശിബിരം നടത്താനുളള വരുക്കത്തിലാണ് കെപിസിസി നേതൃത്വം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top