
റിയാദ്: കേരളത്തില്‍ പിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിച്ചത് റിയാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും പ്രതീക്ഷകളോടെ കാത്തിരുന്ന നിയമനമാണെന്ന്
ഒഐസിസി പ്രവര്‍ത്തകര്‍ പറഞ്ഞു. ബത്ഹ അപ്പോളാ ഡിമോറോ ഹോട്ടലില്‍ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവെച്ചു.

കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചു വരും.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അനുഭവ സമ്പത്തും ഉപദേശ നിര്‍ദേശങ്ങളും സ്വീകരിച്ചു ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃത്വത്തിന് കഴിയുമെന്നും ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവായി വി ഡി സതീശനെ നിയമിച്ചുകൊണ്ടുള്ള മാറ്റത്തിന്റെ തുടക്കം കെ സുധാകരനിലൂടെ തുടരുകയാണ്. ഏറ്റവും പരിചയ സമ്പന്നരും ജനഹൃദയങ്ങളില്‍ അംഗീകാരം നേടിയവരുമാണ് വര്‍ക്കിങ് പ്രസിഡന്റ്മാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, എംല്‍എമാരായ പി ടി തോമസ്, ടി സിദ്ദിഖ് എന്നിവര്‍. പുതിയ യുഗം കേരത്തിലെ കോണ്‍ഗ്രെസ്സു പ്രസ്ഥാനത്തില്‍ ഉണ്ടാകുമെന്നും ഒഐസിസി പ്രത്യാശ പ്രകടിപ്പിച്ചു.
ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള, ജനറല്‍ സെക്രട്ടറിമാരായ ഷാജി സോണ, സത്താര്‍ കായംകുളം, സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പിന്‍, ഷാനവാസ്, എസ് പി നാസര്‍ ലെയ്‌സ്, വിജയന്‍ നെയ്യാറ്റിന്‍കര, ഷാജഹാന്‍ കരുനാഗപ്പള്ളി, ഇക്ബാല്‍ കോഴിക്കോട്. ചന്ദ്രന്‍ പെരിന്തല്‍മണ്ണ, റെജി ചുനക്കര, മുജീബ് മണ്ണാര്‍മല, ഡേവിഡ് ഡിമോറ. ബനൂജ് പുലത്തു, ഷിബിന്‍ സിദ്ദിഖ്, റഫീഖ് കണ്ണൂര്‍, അംജദ് സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
