റിയാദ്: പൊലീസ് നരനായാട്ടില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്് അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ആക്രമണത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് ഗുരുതരപരിക്കാണ് പോലീസ് മര്‍ദ്ദനത്തിലേറ്റത്. മൃഗീയമായിട്ടാണ് അബിനെ പൊലീസ് മര്‍ദിച്ചത്. രാഹുലിനെ എസിപി ബൂട്ടിട്ട് ചവിട്ടി. തലയ്ക്കടിയേറ്റ അബിന് ഗുരുതര പരിക്കേറ്റു. വനിതാ പ്രവര്‍ത്തകരെയടക്കം വലിച്ചിഴച്ചു. ക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഭരണത്തിന്റെ തണലില്‍ ഇത്തരം നരനായാട്ട് ഇനിയും തുടരാമെന്ന മോഹമാണങ്കില്‍ അതിന്റെ അന്ത്യമാണന്ന് ഓര്‍മ്മയുണ്ടായിരിക്കണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധ യോഗത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, സക്കീര്‍ ദാനത്ത്, യഹിയ കൊടുങ്ങലൂര്‍, ശുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, സിദ്ധിഖ് കല്ലുപറമ്പന്‍, ഷെഫീഖ് പൂരകുന്നില്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, സന്തോഷ് കണ്ണൂര്‍, നാസര്‍ ലെയ്‌സ്, മൊയ്തീന്‍ പാലക്കാട്, അലക്‌സ് കൊട്ടാരക്കര, നാസര്‍ മാവൂര്‍, ഹാഷിം പാപ്പനാശേരി, ഷംസ് ദമാം, ഹരീന്ദ്രന്‍, റിയാസ്, ഷറഫ്, നസീര്‍ ഖാന്‍, മജീദ് മൈത്രി എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.