റിയാദ്: കലാലയം സാംസ്‌കാരിക വേദി പ്രവാസി സാഹിത്യോത്സവ് 14-ാം എഡിഷന്‍ സൗദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത
വര്‍ത്തമാനകാലത്ത് യുവതയെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക വഴിയില്‍ കൊണ്ടുവരാനും മനുഷ്യത്വമുള്ള തലമുറയെ വാര്‍ത്തെടുക്കാനും കലാ സാംസ്‌കാരിക പരിപാടികള്‍ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ആര്‍എസ് സി നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ചു. ആര്‍എസ്‌സി ഗ്ലോബല്‍ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി. ഐസിഎഫ് പ്രൊവിന്‍സ് പ്രസിഡന്റ് ഹമീദ് സഖാഫി, സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുല്‍ റഹ്മാന്‍, കെഎംസിസി ഹയില്‍ ജനറല്‍ സെക്രട്ടറി ബാപ്പു എസ്‌റ്റേറ്റ്മുക്ക്, ലുലു ജനറല്‍ മാനേജര്‍ നൗഫല്‍ തൃശ്ശൂര്‍, അബ്ദുല്‍ റഹ്മാന്‍ മദനി, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി അജ്മല്‍, ഹായില്‍ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീഷ് ഇരിട്ടി, ഒഐസിസി പ്രതിനിധി ഹൈദര്‍, നവോദയ പ്രതിനിധി ജസീല്‍, അഫ്‌സല്‍ കായംകുളം, മുസമ്മില്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു.
ആര്‍എസ്‌സി ഗ്ലോബല്‍ സെക്രട്ടറി കബീര്‍ ചേളാരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു. അബ്ദുല്‍ ഹമീദ് സഖാഫി (ചെയര്‍മാന്‍), ബഷീര്‍ നല്ലളം (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടെ 121 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.
നവംബര്‍ 8ന് ഹായിലില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ റിയാദ്, അല്‍ അഹ്‌സ, അല്‍ ഖസീം, ഹായില്‍, അല്‍ ജൗഫ്, ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങി 9 സോണുകളില്‍ നിന്നു രണ്ടായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കലാസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കലാമേളയില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആര്‍എസ് സി നാഷനല്‍ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് സ്വാഗതവും ആര്‍എസ് സി ഹായില്‍ എക്‌സികുട്ടീവ് സെക്രട്ടറി നൗഫല്‍ പറക്കുന്ന് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.