റിയാദ്: ഇന്ത്യ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ റിയാദിലെത്തി. സെപ്റ്റംബര്‍ 08, 09 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ജിസിസി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഡോ. എസ് ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. റിയാദിലെത്തിയ മന്ത്രി സൗദി നാഷണല്‍ മ്യൂസിയവും കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സും സന്ദര്‍ശിച്ചു.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ സഹകരണം, സാംസ്‌കാരികം തുടങ്ങി മുഴുവന്‍ മേഖലകളിലും ഊഷ്മള ബന്ധം സ്ഥാപിക്കുന്നതിന് മന്ത്രിതല യോഗം സഹായിക്കും. ഇന്ത്യയുടെ സുപ്രധാന വ്യാപാര പങ്കാളിയായി ഉയര്‍ന്നുവരുകയാണ്. കൂടാതെ 89 ലക്ഷം ഇന്തന്‍ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യവുമാണ് ഗള്‍ഫ് രാജ്യങ്ങള്‍.
റിയാദ് സന്ദര്‍ശനത്തിന് ശേഷം വിദേശകാര്യ മന്ത്രി ദ്വിദിന സന്ദര്‍ശനത്തിന് ജര്‍മ്മനിയിലെ ബെര്‍ലിനിലേക്ക് പോകും. ജര്‍മ്മനിയുമായി സമഗ്ര മേഖലകളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ജര്‍മ്മന്‍ ഫെഡറല്‍ വിദേശകാര്യ മന്ത്രിയെയും വിവിധ മന്ത്രിമാരുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.
സെപ്റ്റംബര്‍ 12 മുതല്‍ 13 വരെ ഔദ്യോഗിക സന്ദര്‍ശനത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് പോകും. യുഎന്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളുമായും പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. സ്വിസ് വിദേശകാര്യ മന്ത്രിയെയും ജയശങ്കര്‍ കാണുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.