റിയാദ്: കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബിന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. കൊല്ലത്തെ സൗമ്യനായ നേതാവിനെയാണ് മുനമ്പത്ത് വഹാബിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടമായത്. പൊതു പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ ചേര്‍ത്തുപിടിച്ചും ബന്ധങ്ങള്‍ നിലനിര്‍ത്തിയും ഇടപെടുന്ന നേതാവായിരുന്നു മുനമ്പത്ത് വഹാബെന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു.
ബത്ഹ സബര്‍മതിയില്‍ യോഗത്തില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അനുസ്മരണ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലുക്കുട്ടന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. മജീദ് ചിങ്ങോലി, ശംസുദ്ധീന്‍ ദമാം, സലിം കളക്കര, നൗഫല്‍ പാലക്കാടന്‍, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദാലി മണ്ണാര്‍ക്കാട്, അലക്‌സ് കൊട്ടാരക്കര, യോഹന്നാന്‍ കുണ്ടറ, നാസര്‍ ലൈസ്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, നാദിര്‍ഷ റഹ്മാന്‍, സിദ്ധീക്ക് കല്ലുപറമ്പന്‍, വിന്‍സന്റ് കെ ജോര്‍ജ്ജ്, ബഷീര്‍ കോട്ടയം, നാസര്‍ വലപ്പാട്, നൗഷാദ് കറ്റാനം, ഷാജി മഠത്തില്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, ജയന്‍ കൊടുങ്ങല്ലൂര്‍, സന്തോഷ് കണ്ണൂര്‍, നസീര്‍ഖാന്‍ കരുനാഗപ്പള്ളി, മജീദ് മൈത്രി, റിയാസ് മുനമ്പത്ത്, മൊയ്തീന്‍ പാലക്കാട്, ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.