Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യാ-സൗദി പ്രതിരോധ സമിതി

റിയാദ്: ഇന്ത്യ-സൗദി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ റിയാദില്‍ സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ ആറാമത് യോഗം തീരുമാനിച്ചു. ദീര്‍ഘകാലത്തേക്കുള്ള ബഹുമുഖ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനു പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി.

സൈനികം, പരിശീലനം, പ്രതിരോധ വ്യവസായം, ഗവേഷണ വികസനം തുടങ്ങിയ മേഖലകളിലെ ഇടപെടലിെന്റയും സഹകരണത്തിെന്റയും വ്യാപ്തി വിപുലീകരിക്കുന്നതിന് വിശദമായ ചര്‍ച്ചകളാണ് പ്രതിരോധ സമിതിയില്‍ നടന്നത്. സായുധ സേനകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും സായുധസേനകളുടെ പ്രതിരോധ, സാങ്കേതിക ശേഷികള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിന് ഗവേഷണ വികസന മേഖലകളിലെ സഹകരണത്തിനു അവസരങ്ങളും ചര്‍ച്ച ചെയ്തു.
സൗദി-ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിച്ചത് വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിന് സഹായിച്ചതായി യോഗം വിലയിരുത്തി. രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിലും സുരക്ഷ, പ്രതിരോധ മേഖലകളിലും ശക്തവും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതന് യോഗം ഫലം ചെയ്യും.

പ്രതിരോധ സഹകരണത്തിന്റെ ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്ഥിരം സംവിധാനമാണ് സംയുക്ത പ്രതിരോധ സഹകരണ സമിതി. ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദിെന്റ നേതൃത്വത്തിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുത്തത്. സൗദി പ്രതിനിധി സംഘത്തിന് മേജര്‍ ജനറല്‍ സല്‍മാന്‍ ബിന്‍ അവദ് അല്‍ ഹര്‍ബി നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top