Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

മികച്ച പ്രഭാഷകനാകാം; പരിശീലനമൊരുക്കി റിയാദ് മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ്

റിയാദ്: പ്രഭാഷണ കല പരിപോഷിപ്പിക്കാന്‍ അവസരം ഒരുക്കി മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബ് യോഗങ്ങള്‍ പുനാരാരംഭിച്ചു. ഡിടിഎം റസൂല്‍ സലാം യോഗത്തിനു തുടക്കം കുറിച്ചു. ക്ലബ് പ്രസിഡന്റ് നൗഷാദ് കടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.

‘വാക്കുകളുടെ സംഗീതം’ പ്രഭാഷണ കലയില്‍ എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്ന പ്രമേയത്തിലായിരുന്നു യോഗം. ടോസ്റ്റ് മാസ്റ്റര്‍ ഓഫ് ദ ഡേ ആയിരുന്ന ഷിഹാബ് കുഞ്ചിസ് യോഗം നയിച്ചു. വാക്കുകളിലൂടെ പകരുന്ന സംഗീതത്തിലൂടെ പ്രഭാഷണം എങ്ങനെയാണ് ആസ്വാദ്യകരമാക്കുക എന്നു കുഞ്ചീസ് വിശദീകരിച്ചു. തത്സമയ പ്രഭാഷണങ്ങള്‍ ഓരോ അംഗങ്ങളിലും ആകാംഷ ഉണര്‍ത്തി. വൈവിധ്യവും കൗതുകവും നിറഞ്ഞ വിഷയങ്ങള്‍ അവതരിപ്പിച്ചു ടിഎം ഷാജി ഇതിനെ കൂടുതല്‍ ആസ്വാദനം പകര്‍ന്നു. ടിഎം ഷൈനി നൗഷാദ് അവലോകനം നിര്‍വഹിച്ചു. മികച്ച പ്രഭാഷകരെ പ്രശംസിക്കുകയും മെച്ചപ്പെടാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

തയ്യാറാക്കിയ പ്രഭാഷണം സഫറുദീന്‍ അവതരിപ്പിച്ചു. മുരളികൃഷ്ണന്‍ വിലയിരുത്തല്‍ നടത്തി. പ്രഭാഷണത്തിലെ സൂക്ഷ്മ ഭാഗങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും വിശദീകരിച്ചു. സലിം പള്ളിയില്‍ ടേബിള്‍ ടോപ്പിക് അവലോകനം നടത്തി. ഹൃസ്വ പ്രഭാഷണങ്ങളെ കൃത്യമായി വിലയിരുത്തിയ അദ്ദേഹം എങ്ങനാണ് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബുകള്‍ പ്രഭാഷകരെയും ലീഡേഴ്‌സിനെയും വളര്‍ത്തിയെടുക്കുന്നതെന്നും വിശദീകരിച്ചു.

ആശയവിനിമയ കഴിവുകളും പ്രഭാഷണ ശേഷിയും മെച്ചപ്പെടുത്തുക, നേതൃത്വ കഴിവുകള്‍ വികസിപ്പിക്കുക, ആത്മവിശ്വാസം വളര്‍ത്തി വ്യക്തിത്വം വികസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി രാജ്യാന്തര തലത്തിലെ കൂട്ടായ്മയാണ് ടോസ്റ്റ് മാസ്‌റ്റേഴസ്. താല്‍പര്യമുളളവര്‍ റിയാദ് മലയാളി ടോസ്റ്റ് മാസ്‌റ്റേഴ്‌സുമായി ബന്ധപ്പെടുന്നതിന് 055 734 1587/059 042 4633 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു,

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top