Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

റഹീം കേസ്: പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍; മോചന ഉത്തരവ് ഉടന്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് നിയമ സഹായ സമിതി. വധ ശിക്ഷ റദ്ദ് ചെയ്ത് ജൂലൈ 2ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദിയാധനം സ്വീകരിച്ച് കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. പ്രൈവറ്റ് റൈറ്റ് പ്രകാരം മാപ്പ് നേടിയെങ്കിലും പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. റഹീമിന്റെ പവ്വര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കേസിന്റെ നടപടികള്‍ ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ട്. പബഌക് പ്രോസിക്യൂഷന്‍ ഓഫീസില്‍ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷര്‍ സെബിന്‍ ഇഖ്ബാല്‍, ചീഫ് കോഡിനേറ്റര്‍ ഹസ്സന്‍ ഹര്‍ഷാദ് എന്നിവര്‍ പറഞ്ഞു.

അതേസമയം ജയില്‍ മോചനത്തിന് കടമ്പകള്‍ ഏറെയുണ്ട്. പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി മോചന ഉത്തരവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്ക് അയക്കും. അതിന്‌ശേഷം പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വധശിക്ഷ റദ്ദാക്കിയ ഉത്തര് പുറത്തു വന്നതേടെ റഹീമിന് രാജ്യം വിടുന്നതിന് ഇന്ത്യന്‍ എംബസി ആറുമാസം കാലാവധിയുളള ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു.

റഹീമിന്റെ മോഹനത്തിന് ലോകമാകെയുള്ള മലയാളി സമൂഹം നല്‍കിയ പിന്തുണ അവിസ്മരനീയമാണെന്നും മലയാളികളുടെ ഐക്യബോധത്തിന്റെ ആഴം ലോകത്തിന്റെ നെറുകയില്‍ അടയാളപ്പെടുത്തിയ സംഭവമാണ് മണിക്കൂറുകള്‍ക്കകം സമാഹരിച്ച കോടിക്കണക്കിന് രൂപയെന്നും സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്. തുടര്‍ന്ന് 18 വര്‍ഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനം അരികെ എത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top