Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

കേളി കേന്ദ്ര കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: കേളി കാലാസംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറി. റിയാദ് ബത്ഹ ഹോട്ടല്‍ ഡി-പാലസ് ഹോട്ടല്‍ സമുച്ചയത്തിലെ 114-ാം നമ്പര്‍ റൂമിലാണ് കേന്ദ്ര കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുക. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 24-ാം വര്‍ഷത്തിലേക്ക് കടക്കുന്ന കേളിയുടെ ഏഴാമത്തെ ഓഫിസാണിതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെപിഎം സാദിഖ് പറഞ്ഞു.

പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, സീബാ കൂവോട്, ഷമീര്‍ കുന്നുമ്മല്‍, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ രജീഷ് പിണറായി, ഗഫൂര്‍ ആനമങ്ങാട്, ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍, ജീവകാരുണ്യ കമ്മറ്റി ആക്ടിങ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖ്, സൈബര്‍വിങ് കണ്‍വീനര്‍ ബിജു തായമ്പത്ത്, സ്‌പോട്‌സ് വിഭാഗം കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, മാധ്യമ വിഭാഗം ചെയര്‍മാന്‍ ശ്രീകുമാര്‍ വാസൂ, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

ഒഐസിസി, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസുകളും ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസ് ഉദ്ഘാടന വേളയില്‍ കേളി അംഗങ്ങള്‍ക്കും കേളി കുടുംബവേദി അംഗങ്ങള്‍ക്കും പുറമെ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും റിയാദിലെ മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top