
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ മജ്‌ലിസും അത്താഴ വിരുന്നും സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു.

ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംലിക് കുരിക്കള്‍ മുഖ്യാതിഥിയായിരുന്നു. 27 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിതാവേദി ട്രഷറര്‍ സൈഫുന്നീസ സിദ്ധീഖിന് യാത്രയയപ്പും നല്‍കി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഷംലിക് കുരിക്കള്‍ സമ്മാനിച്ചു. സി ഡി ഷംലിക് കുരിക്കള്‍, സൈഫുന്നീസ സിദ്ധീഖ് എന്നിവരെ പൊന്നാട അണിഞ്ഞു ആദരിച്ചു.

റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, രഘുനാഥ് പറശ്ശിനിക്കടവ്, നാദിര്‍ഷ, സക്കീര്‍ ദാനത്ത്, അമീര്‍ പട്ടണത്ത്, അബ്ദുള്ള വല്ലാഞ്ചിറ, വാഹീദ് വാഴക്കാട്, വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സമീര്‍ മാളിയേക്കല്‍ നന്ദി യും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






