Sauditimesonline

nissam
മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍; പുനഃപരിശോധിക്കണമെന്ന് ഒഐസിസി

റിയാദ്: അവധിക്കു കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ക്വാറന്റൈന്‍ പുനഃപരിശോധിക്കണമെന്നു ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപെട്ടു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമാണ് പ്രവാസികള്‍ കേരളത്തിലെത്തുന്നത്. ഇവര്‍ പിസിആര്‍ പരിശോധനയും നടത്തുണ്ട്. അതിനുശേഷം വീണ്ടും ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ആരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പത്തും പതിനഞ്ചും ദിവസത്തെ അടിയന്തിര അവധിക്ക് നാട്ടിലെത്തുന്നവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top