Sauditimesonline

obit
മംഗല്യപ്പുടവയുടെ മണം മായും മുന്‍പേ മരണം; നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

കരിപ്പൂര്‍ ‘സൗദിയ’ യാത്രക്കാര്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് സര്‍വീസ് പുനരാരംഭിച്ച സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.

ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര, ജില്ല ജനറല്‍ സെക്രട്ടറിയും മീഡിയ കോര്‍ഡിനേറ്ററുമായ അലി അഹമ്മദ് ആസാദ്, ഒഐസിസി വനിതാ വേദി ട്രഷറര്‍ സൈഫുന്നിസ സിദ്ധീഖ്, അമന്‍ ഫറാസ്, അഫ്ര പി കെ എന്നിവര്‍ ചേര്‍ന്ന് പൂക്കളും മധുരവും നല്‍കി യാത്രക്കാരെ സ്വീകരിച്ചു. സ്വീകരണത്തിന് യാത്രക്കാര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top